മേപ്പയൂർ: സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകൾ ജ്വലിച്ച് നിൽക്കുന്ന കീഴരിയൂർ ബോംബ് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി യു.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ പേരാമ്പ്ര മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു.
തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ നേരിൽകണ്ട് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി. വിവിധ സ്ഥാപനങ്ങളും സന്ദർശിച്ച് പിന്തുണ ഉറപ്പുവരുത്തി. എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളജിൽ സന്ദർശനം നടത്തി. വിദ്യാർഥികളുടെ വലിയ പിന്തുണയാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.
ഐ.എ.എസ് അവസാനഘട്ട ഇന്റർവ്യൂ കാത്തിരിക്കുന്ന കീഴരിയൂരിലെ ശാരികയുടെ വീട്ടിലെത്തി അഭിനന്ദിച്ചു. ചെറുവണ്ണൂർ കണ്ടിയിൽതാഴെ മഖാമിൽ സന്ദർശനം നടത്തി. പള്ളിയിലെത്തിയ വിശ്വാസികൾ ഷാഫിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ഐ. മൂസ, സത്യന് കടിയങ്ങാട്, മണ്ഡലം യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ ഇ. അശോകന്, കെ.പി. രാമചന്ദ്രന്, മുനീര്‍ എരവത്ത്, രാജന് മരുതേരി, ടി.കെ.എ. ലത്തീഫ്, മിസ്ഹബ് കീഴരിയൂര്‍, കല്ലൂര്‍ മുഹമ്മദലി, കെ.പി. വേണുഗോപാല്‍, വി.പി. ദുല്‍ഖിഫില്‍, പി.കെ. രാഗേഷ്, വി.ടി. സൂരജ്, രാജേഷ് കീഴരിയൂര്‍, എടത്തില്‍ ശിവന്, പി.കെ. അനീഷ്, എം.കെ. അബ്ദുറഹിമാന്, പി.എം. പ്രകാശന്, എം.കെ. സുരേന്ദ്രന്, ആര്.പി. ശോഭിഷ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.