നാദാപുരം: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയും തേങ്ങാക്കൂടയുടെ തീയണച്ചും അഗ്നിരക്ഷാസേനയുടെ ദൗത്യം. എടച്ചേരി പുതിയങ്ങാടി-കുനിയിൽതാഴ റോഡിലെ വടക്കയിൽ ഇസ്മയിൽ ഹാജിയുടെ കിണറ്റിലാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ മാസങ്ങൾ മാത്രം പ്രായമുള്ള ആട്ടിൻകുട്ടി വീണത്. വടകരയിൽനിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങളാണ് ആടിനെ രക്ഷപ്പെടുത്തിയത്. എ.എസ്.ടി.ഒ കെ. സതീഷ്, ടി. സജീവൻ, വി.കെ. ആദർശ്, എസ്.ഡി. സുദീപ്, പി.ടി.കെ. സിബിഷാൽ, പി.എം. സുഭാഷ്, ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.
മറ്റൊരു സംഭവത്തിൽ തൂണേരി കോട്ടേമ്പ്രത്ത് തേങ്ങാക്കൂടക്ക് തീപിടിച്ചു. റിട്ട. അധ്യാപകൻ ആലക്കൽ ചന്ദ്രന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫിസർ ടി. ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു.
ഏകദേശം 3500ഓളം തേങ്ങയും കൂടയുടെ മേൽക്കൂരയും പൂർണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനത്തിൽ പ്രവീൺ കുമാർ, വിനോദൻ, ജൈസൽ, സജീഷ്, ബൈജു, മനോജ് കിഴക്കെക്കര, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.