കടലുണ്ടി റെയിൽവേ ഗേറ്റിൽ അത്യാധുനിക ലെവൽ ക്രോസിങ് സംവിധാനം വരുന്നു

ക​ട​ലു​ണ്ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഒ​റ്റ​ത്ത​വ​ണ ഓ​പ​റേ​ഷ​ൻ ന​ട​ത്തി വെ​റും 10 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ അ​ട​ക്കാ​നും തു​റ​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ, പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ൽ സ്ഥാ​പി​ക്കു​ന്ന 29 അ​ത്യാ​ധു​നിക ​ലെ​വ​ൽ ക്രോ​സു​ക​ളി​ൽ ക​ട​ലു​ണ്ടി​യും. മ​റ്റൊ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ ചെ​ട്ടി​പ്പ​ടി ഗേ​റ്റാ​ണ്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക്ക​ൽ ഓ​പ​റേ​റ്റ​ഡ് ലി​ഫ്റ്റി​ങ്ങ് ബാ​രി​യ​ർ (ഇ.​ഒ.​എ​ൽ.​ബി) പ്രോ​ജ​ക്ട് ആ​ദ്യ​മാ​യി ലെ​വ​ൽ​ക്രോ​സ് ന​മ്പ​ർ 174 ബി ​എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ക​ട​ലു​ണ്ടി​ക്കു​മി​ട​യി​ൽ സ്ഥാ​പി​ച്ച​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗേ​റ്റ് തു​റ​ക്കാ​ൻ ക​ഴി​യാ​തെ അ​ട​ഞ്ഞു പോ​കു​ന്ന മെ​ക്കാ​നി​ക്ക​ൽ ത​ട​സ്സ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ത​കു​മെ​ന്ന​താ​ണ് ഈ ​ഗേ​റ്റി​ന്റെ സ​വി​ശേ​ഷ​ത. ഇ​ട​ക്കി​ടെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ട​ക്കാ​നും തു​റ​ക്കാ​നു​മാ​യി ഗേ​റ്റ് ഓ​പ​റേ​റ്റ​ർ​മാ​ർ ചെ​ലു​ത്തു​ന്ന അ​ധ്വാ​ന​വും ഇ​തോ​ടെ ഇ​ല്ലാ​താ​കും. ലെ​വ​ൽ ക്രോ​സി​ങ്ങു​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഗേ​റ്റ് അ​ട​ക്കാ​നും തു​റ​ക്കാ​നു​മെ​ടു​ക്കു​ന്ന സ​മ​യം മിനിറ്റു​ക​ളി​ൽ നി​ന്ന് 10 സെ​ക്ക​ൻ​ഡാ​യി കു​റ​യു​മെ​ന്ന​ത് ഗേ​റ്റു​ക​ളി​ലെ കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന​താ​ണ് പ്ര​ധാ​ന നേ​ട്ടം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ളി ങ്ങി​നു​ള്ളി​ൽ​പെ​ടു​ന്ന​താ​ണ് ക​ട​ലു​ണ്ടി.

അ​തു​കൊ​ണ്ടു​ത​ന്നെ സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ ക​ൺ​ട്രോ​ൾ ബ​ട്ട​ൺ അ​മ​ർ​ത്തി​യ​തി​നു​ശേ​ഷം ഗേ​റ്റ് ഓ​പ​റേ​റ്റ​ർ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ലോ​ക്കു​ക​ൾ തു​റ​ന്നാ​ൽ മാ​ത്ര​മേ ഗേ​റ്റ് അ​ട​ക്കാ​നും തു​റ​ക്കാ​നും ക​ഴി​യൂ​വെ​ന്ന​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ. എ​ന്നാ​ൽ,പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടു​കൂ​ടി ഒ​റ്റ ബ​ട്ട​ണി​ൽ​ത​ന്നെ അ​ട​ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യാം. സ്റ്റേ​ഷ​ൻ​പ​രി​ധി​ക്കു​ള്ളി​ലു​ള്ള ഗേ​റ്റു​ക​ൾ അ​ത​തുസ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ​മാ​രും സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​ക്കു പു​റ​ത്തു​ള്ള​തി​ന്റെ ഓ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​വു​മാ​ണ് ന​ട​ത്തു​ന്ന​ത്.

ഏ​റ്റ​വും തി​ര​ക്കേ​റി​യ 29 ലെ​വ​ൽ ക്രോ​സു​ക​ൾ ആ​ധു​നി​ക രീ​തി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​യാ​ണ് റെ​യി​ൽ​വേ കൈ​ക്കൊ​ള്ളു​ന്ന​ത്. അ​തേ​സ​മ​യം, ക​ട​ലു​ണ്ടി മേ​ൽ​പാ​ലം സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും ത​ട​സ്സ​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ 10 കോ​ടി വ​ക​യി​രു​ത്തി

64 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷ​മാ​യി. മൂ​ന്ന് വ്യ​ത്യ​സ്ഥ രീ​തി​യി​ലു​ള്ള രൂ​പ​രേ​ഖ​യും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ട​ലു​ണ്ടി​യി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​മാ​ണ് റെ​യി​ൽ​വേ ലൈ​നി​ന്റെ പ​ടി​ഞ്ഞാ​റു ഭാ​ഗം. മേ​ൽ​പാ​ലം, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി നി​ല​കൊ​ള്ളു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത. 

Tags:    
News Summary - Modern level crossing system coming up at Kadalundi railway gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.