വെള്ളിമാട്കുന്ന്: മൂഴിക്കലിൽ കോൺഗ്രസ്, ലീഗ് ഓഫിസുകൾക്കുനേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതത്രെ. കോൺഗ്രസ് ഓഫിസിെൻറ ബോർഡ് എറിഞ്ഞുതകർത്ത സംഘം കൊടിമരം പിഴുത് വയലിലേക്ക് എറിഞ്ഞു. ലീഗ് ഓഫിസിന് നേരെ കല്ലെറിയുകയും ലീഗ് നേതാവ് ഒ. ഉമ്മർ സ്മാരക ബസ് സ്റ്റോപ്പിെൻറ ബോർഡിലെ പേരുകൾ എടുത്തുമാറ്റുകയും ചെയ്തു. താഴെ മൂഴിക്കൽ സ്ഥാപിച്ചിരുന്ന വെൽഫെയർ പാർട്ടിയുടെ കൊടിമരം തകർത്തു. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
എന്നാൽ, അക്രമത്തിൽ പങ്കില്ലെന്ന് സി.പി.എം അറിയിച്ചു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിെൻറ ചേരിതിരിഞ്ഞുള്ള പ്രവർത്തനത്തിെൻറ ഭാഗമാണിതെന്ന് സി.പി.എം നേതാവ് പറഞ്ഞു.
എന്നാൽ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഐക്യവും സമാധാനവും നിലനിൽക്കുന്ന മൂഴിക്കൽ പ്രദേശത്ത് ഇരുട്ടിെൻറ മറവിൽ അക്രമം നടത്തി കലാപത്തിന് ശ്രമിക്കുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് മൂന്ന് പാർട്ടി പ്രതിനിധികളും ചേവായൂർ പൊലീസിൽ വെവ്വേറെ പരാതികൾ നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിഷേധ പ്രകടനവും വെൽഫെയർ പാർട്ടി പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.