കൂടുതൽ സ്​ഥാനാർഥികൾ കുന്ദമംഗലത്ത്​; കുറവ്​ കുന്നുമ്മലും കീഴരിയൂരും

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്ക​ു​ന്ന​ത്​ കു​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ. 42 പു​രു​ഷ​ന്മാ​രും 49 സ്ത്രീ​ക​ളു​മ​ട​ക്കം 91 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ കു​ന്ദ​മം​ഗ​ല​ത്തു​ള്ള​ത്. പു​തു​പ്പാ​ടി​യി​ലും ഉ​ണ്ണി​കു​ള​ത്തും 84 വീ​തം പേ​രും അ​ഴി​യൂ​രി​ല്‍ 83 പേ​രും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. 39 പേ​ര്‍ വീ​തം മ​ത്സ​രി​ക്കു​ന്ന കു​ന്നു​മ്മ​ല്‍, കീ​ഴ​രി​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ള്‍ ഏ​റ്റ​വും കു​റ​വ്.

കു​ന്നു​മ്മ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 14 പു​രു​ഷ​ന്മാ​രും 25 സ്ത്രീ​ക​ളും ജ​ന​വി​ധി തേ​ടു​മ്പോ​ള്‍ കീ​ഴ​രി​യൂ​രി​ല്‍ 18 പു​രു​ഷ​ന്മാ​രും 21 സ്ത്രീ​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 4,094 പേ​രാ​ണ് ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 91 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്​ 5,985 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. 3,999 പേ​ര്‍ പ​ത്രി​ക പി​ന്‍വ​ലി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ 115 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക അ​സാ​ധു​വാ​യി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 284 പേ​രും പ​ട്ടി​ക​ജാ​തി വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ 162 പേ​രും പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നു പേ​രു​മാ​ണ് ജി​ല്ല​യി​ല്‍ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രാ​ർ​ഥി​ക​ളു​ള്ള​ത്. 350 പേ​ര്‍. ഇ​തി​ല്‍ 173 പു​രു​ഷ​ന്മാ​രും 177 സ്ത്രീ​ക​ളു​മാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 102 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 47 പേ​ര്‍ പു​രു​ഷ​ന്മാ​രും 55 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. ഏ​ഴു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 882 പേ​ര്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ 146 പേ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള വ​ട​ക​ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​രു​ള്ള​ത്. 69 പു​രു​ഷ​ന്മാ​രും 77 സ്ത്രീ​ക​ളും. കു​റ​വ് 99 പേ​ര്‍ മ​ത്സ​രി​ക്കു​ന്ന രാ​മ​നാ​ട്ടു​ക​ര​യി​ലാ​ണ്. 45 പു​രു​ഷ​ന്മാ​രും 54 സ്ത്രീ​ക​ളും. 12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 557 പേ​ര്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ കൊ​ടു​വ​ള്ളി​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്- 68 പേ​ര്‍, 36 പു​രു​ഷ​ന്മാ​രും 31 സ്ത്രീ​ക​ളും. കു​റ​വ് കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍- 37 പേ​ര്‍, 16 പു​രു​ഷ​ന്മാ​രും 21 സ്ത്രീ​ക​ളും.

Tags:    
News Summary - More candidates in Kunnamangalam; Less in kunnummal and keezhariyoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.