ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചു

പ​യ്യോ​ളി: ക​ണ്ണൂ​രി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന 6032 ാം ന​മ്പ​ർ ട്രെ​യി​ൻ രാ​വി​ലെ 8.57ന് ​ഒ​രു മി​നി​റ്റ് പ​യ്യോ​ളി​യി​ൽ നി​ർ​ത്തും. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഷൊ​ർ​ണൂ​രി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന 6031 ാം ന​മ്പ​ർ ട്രെ​യി​ൻ വൈ​കീ​ട്ട് 6.13ന് ​ജൂ​ലൈ 31 മു​ത​ൽ ഒ​രു മി​നി​റ്റു​മാ​ണ് പ​യ്യോ​ളി​യി​ൽ നി​ർ​ത്തു​ക. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് പു​തി​യ സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് റെ​യി​ൽ​വേ നി​ല​വി​ലെ ട്രെ​യി​ൻ സ​ർ​വി​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Kannur-Shornur Special Train-Payyoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.