താമരശ്ശേരിയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധന

ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന

താ​മ​ര​ശ്ശേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​രോ​ഗ്യ വി​ഭാ​ഗം താ​മ​ര​ശ്ശേ​രി​യി​ലും പ​ര​പ്പ​ൻ​പൊ​യി​ലി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​ര​പ്പ​ൻ പൊ​യി​ലി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു. കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഇ​ല്ലാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച​ക്ക​കം പ​രി​ശോ​ധ​ന ന​ട​ത്തി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ താ​മ​സി​പ്പി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.

മാ​ലി​ന്യം കൃ​ത്യ​മാ​യി സം​സ്ക​രി​ക്കാ​ത്ത കെ​ട്ടി​ട ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പു​ക​യി​ല വി​രു​ദ്ധ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് ഇ​ല്ലാ​ത്ത ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫൈ​ൻ ഈ​ടാ​ക്കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​കെ. സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജെ.​എ​ച്ച്.​ഐ​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ, നീ​തു, ആ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഞ്ഞ​പ്പി​ത്ത രോ​ഗം ഇ​പ്പോ​ഴും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - Health department inspection in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.