നാദാപുരം: വ്യാജ വിമാനടിക്കറ്റ് വിൽപന നടത്തി ഒമ്പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങൽ സ്വദേശി ജിയാസ് മൻസിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാൻസ് സർവിസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നൽകി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്.
ഓൺലൈനിൽ യാത്രാവിവരം അറിയാനായി പരിശോധന നടത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് യാത്രക്കാരിൽ ചിലർ മനസ്സിലാക്കിയത്. ഇതോടെ ഇവർ ടിക്കറ്റുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു. സ്ഥാപനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യാജ ടിക്കറ്റ് നൽകി വൻതട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞത്. ഒറിജിനൽ ടിക്കറ്റ് വിൽപന നടത്തിയ വകയിൽ ലഭിച്ച തുക കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചതായി യൂനിമണി മാനേജർ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നാദാപുരം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.