നാദാപുരം: തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ പൊലീസിന്റെ നടപടി. നിരവധി വാഹനങ്ങൾക്ക് പിഴചുമത്തി. ടൗണിലേക്ക് പുളിക്കൂൽ ഭാഗത്തുനിന്ന് പ്രവേശിക്കുന്ന റോഡിലാണ് സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് മൂലം ഗതാഗതതടസ്സമുണ്ടാകുന്നത്.
ഈ റോഡിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, റോഡിന്റെ പാർശ്വങ്ങൾ സ്വകാര്യവാഹനങ്ങൾ കൈയേറുന്നതിനാൽ ഇവിടെ ദിവസവും ഏറെനേരം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ്. താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, ടൗൺ എന്നിവിടങ്ങളിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾക്ക് ഏറെനേരത്തെ കുരുക്കിന് ശേഷമാണ് പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്. ഇവിടെ വഴിമുടക്കിയുള്ള പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നാട്ടുകാരും വ്യാപാരികളും നിരന്തരമായി ആവശ്യപ്പെട്ടുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.