നാദാപുരം: വളയം ഗ്രാമപഞ്ചായത്തിൽ 11ാം വാർഡിൽ താമസിക്കുന്ന നടേമ്മൽ അശ്വിൻ രാജിെൻറ ചികിത്സ സഹായാർഥം ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.
മൊകേരി ഗവ. കോളജ് അവസാന വർഷ ഡിഗ്രി വിദ്യാർഥിയായ അശ്വിൻരാജ് രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ അശ്വിെൻറ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഈ ചികിത്സക്ക് ഏകദേശം 60 ലക്ഷം രൂപ ചെലവ് വരും.
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ സാധ്യമല്ല. ഇതേത്തുടർന്ന് നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
പദ്ധതി വിജയിപ്പിക്കാൻ സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികളായ വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് (ചെയർ), വാർഡ് മെംബർ എൻ. റൈഹാനത്ത്( ട്രഷറർ), എം.ദിവാകാരൻ (കൺ) എന്നിവർ നാദാപുരത്ത് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പർ: എസ്.ബി.ഐ ചെക്യാട് 40649863326, ഐ.എഫ്.എസ്.സി SBIN 000 8456.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.