കളഞ്ഞുകിട്ടിയ പണം നാദാപുരം സ്​റ്റേഷനിൽവെച്ച്

അശോകൻ മുഹമ്മദിന് കൈമാറുന്നു

കളഞ്ഞുകിട്ടിയ 45,000 രൂപ തിരിച്ചേൽപിച്ച് ഓട്ടോഡ്രൈവർ

നാദാപുരം: കല്ലാച്ചി കോർട്ട് റോഡ് പരിസരത്തുവെച്ച് കളഞ്ഞുകിട്ടിയ 45,000 രൂപ തിരിച്ചേൽപിച്ച് ഓട്ടോഡ്രൈവർ മാതൃക കാട്ടി. കല്ലാച്ചിയിലെ ഓട്ടോഡ്രൈവർ നരിപ്പറ്റ ചുഴലിക്കര അശോകനാണ് വെള്ളിയാഴ്ച ഉച്ചക്ക് പണം കളഞ്ഞുകിട്ടിയത്.

നിടുംപറമ്പ് നീളംപറമ്പത്ത് മുഹമ്മദി‍െൻറ പണമാണ് കളഞ്ഞുപോയത്. ബാങ്കിൽ പണമടക്കാൻ പോകുന്ന വഴിയാണ് നഷ്​ടപ്പെട്ടത്. പണം ലഭിച്ച അശോകൻ നാദാപുരം പൊലീസ് സ്‌റ്റേഷനിൽ ഏൽപിച്ചു. നാദാപുരം സ്​റ്റേഷനിൽവെച്ച് അശോകൻ പണം കുഞ്ഞബ്​ദുല്ലക്കു കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.