നാദാപുരം: ബൈക്ക് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് ഫയർഫോഴ്സ് രക്ഷകരായി. ചൊവ്വാഴ്ച രാവിലെ ബൈക്കിൽ മീൻവിൽപനക്ക് സഞ്ചരിക്കുകയായിരുന്ന വാണിമേൽ പൂവത്താൻറവിട സലീമിനാണ് ഫയർഫോഴ്സിെൻറ സന്ദർഭോചിത ഇടപെടൽ തുണയായത്.
ചേലക്കാട് ഫയർ ഓഫിസിന് മുന്നിൽ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാൾ ഓഫിസ് വളപ്പിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി സഹായം അഭ്യർഥിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ സേനയുടെ ആംബുലൻസിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.