നാദാപുരം: ചേലക്കാട്ട് വീടിനു നേരെയുണ്ടായ ബോംബേറിൽ വീടിെൻറ ജനൽ ചില്ല് തകർന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്ഫോടനമുണ്ടായി.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിെൻറ വീടിനുനേരെ ബോംബേറുണ്ടായത്. വീടിെൻറ മുൻവശത്തെ ജനൽ ചില്ലിനും കാറിനും ഗേറ്റിനും കേടുപാട് സംഭവിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ലീഗ് വിമത സ്ഥാനാർഥിയായ പി.കെ. ഹമീദിനുവേണ്ടി പ്രവർത്തിച്ചയാളാണ് നിസാർ. നിസാറിെൻറ വീടിനു നേരെ ആക്രമണമുണ്ടായി അര മണിക്കൂറിനുശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് സ്ഥാനാർഥികൾക്ക് ചൊവ്വാഴ്ച നടക്കുന്ന സ്വീകരണ പരിപാടിക്കുവേണ്ടി തയാറാക്കിയ സ്റ്റേജിലും സ്ഫോടനമുണ്ടായത്.
വാർഡ് മെംബറായ എം.സി. സുബൈറിനും നിയുക്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലിക്കും വാർഡ് കമ്മിറ്റി നൽകുന്ന സ്വീകരണവും കുടുംബ സംഗമവും നടത്താനിരുന്ന സ്റ്റേജിൽ ഗുണ്ട് പടക്കം വെച്ചാണ് സ്ഫോടനം നടത്തിയത്.
നാദാപുരം ഡിവൈ.എസ്.പി കെ.കെ. സജീവൻ, സി.ഐ എൻ. സുനിൽ കുമാർ, എസ്.ഐ പി.എം. സുനിൽകുമാർ, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, േബ്ലാക്ക് അംഗം രജീന്ദ്രൻ കപ്പള്ളി തുടങ്ങിയവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.