നാദാപുരം: നിർത്താതെ പോയ ഇന്നോവ കാറിനെ പിന്തുടർന്ന് പിടികൂടിയ എക്സൈസ് വിഭാഗം കഞ്ചാവും എം.ഡി.എം.എയും കണ്ടെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കുനിയോട് സ്വദേശി മുഹമ്മദ് ജസാർ (23), അത്തോളി കോളിയോട്ടുതാഴം കോളിയോട്ടുമീത്തൽ ഹാനിഫ് (23), പുറമേരി പിടുപിടുപ്പാൻചാലിൽ ഹർഷാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കല്ലാച്ചിയിൽ വാഹനപരിശോധനക്കിടെ നിർത്താതെപോയ ഇന്നോവ കാർ നാദാപുരത്തുവെച്ച് പിന്തുടർന്നെത്തിയ എക്സൈസ് പിടികൂടുകയായിരുന്നു. പരിശോധനയിൽ 100 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും രഹസ്യമായി കാറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. ഇവർ സഞ്ചരിച്ച കെ.എൽ 65 ഇ 9054 ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ വി.എ. വിനോജിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ സി.പി. ചന്ദ്രൻ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ പി.പി. ജയരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. അനിരുദ്ധ്, അനൂപ്, പി. വിജേഷ്, കെ. സിനീഷ്, എം. അരുൺ പുഷ്പരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.