നാദാപുരം: പോപുലർഫ്രണ്ട് നേതാക്കൾക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു. നാദാപുരം മണ്ഡലം കമ്മിറ്റി ആർ.എസ്.എസ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യവുമായി ഈ മാസം 14ന് നാദാപുരത്ത് നടത്തിയ പൊതുയോഗത്തിലെ പ്രസംഗത്തിനെതിരെയാണ് കേസ്.
ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരിഎന്നിവർക്കെതിരെയായിരുന്നു പ്രസംഗം. പ്രസംഗകരായ ബാസിത് ആൽവി, നാസർ മാസ്റ്റർ എന്നിവർക്കെതിരെയാണ് ഐ.പി.സി 153, 506 വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത്.
കുറ്റ്യാടി സ്വദേശി കെ.പി. സുരേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.