നാദാപുരം: പുറമേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ നടക്കുമിത്തൽ കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.
കുറുക്കണ്ടി രവീന്ദ്രൻ (58) തറമൽതാഴ കനി വാസുദേവൻ (48) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ നാദാപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഒരു സംഘം സി.പി.എമ്മുകാർ വീട്ടിൽ കയറി ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. രവീന്ദ്രെൻറ വീടിെൻറ ജനൽ ഗ്ലാസ് തകർത്തു. സ്കൂട്ടർ കേടുവരുത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനവും യോഗവും നടത്തി.
നാദാപുരത്ത് നിന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.