നാദാപുരം: വാർഡ് മെംബർ അറിയാതെ വികസന സമിതി രൂപവത്കരിച്ചതായി ആക്ഷേപം. ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. പുറമേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലാണ് പരാതി.
പി. ശ്രീലതയാണ് ഇവിടത്തെ മെംബർ. ഇവർ അറിയാതെ പ്രസിഡന്റിെൻറ നേതൃത്വത്തിൽ ഗ്രാമസഭ ചേർന്ന് വികസനസമിതി തിരഞ്ഞെടുത്തതായാണ് യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുന്നത്. പതിമൂന്നാം വാർഡിൽ നടക്കേണ്ടിയിരുന്ന ഗ്രാമസഭ വൈസ് പ്രസിഡന്റിെൻറ നേതൃത്വത്തിൽ നിർത്തിെവപ്പിച്ചതായും ആക്ഷേപമുണ്ട്.
ധർണക്ക് യു.ഡി.എഫ് ജനപ്രതിനിധികളായ കെ.എം. സമീർ, ഇടി.കെ. രജീഷ്, പി. ശ്രീലത, സമീറ കൂട്ടായി, റീത്ത കണ്ടോത്ത്, അലീമത്ത് നീലഞ്ചേരി എന്നിവർ നേതൃത്വം നൽകി. ധർണയിൽ മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.ടി. അബ്ദുറഹിമാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരൻ, വി.പി. കുഞ്ഞമ്മദ്, കെ. മുഹമ്മദ് സാലി, ടി. കുഞ്ഞിക്കണ്ണൻ, കപ്ലിക്കണ്ടി മജീദ്, മുഹമ്മദ് പുറമേരി, മഠത്തിൽ ഷംസു, എ.പി. മുനീർ, കുമാരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എന്നാൽ, ഡിസംബർ 20ന് ചേർന്ന ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് 27 മുതൽ ജനുവരി ഒന്നുവരെ ഗ്രാമസഭ വിളിക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി പറഞ്ഞു.
ക്വാറം തികഞ്ഞ യോഗത്തിൽനിന്ന് മെംബർ വിട്ടുനിന്നതിനെ തുടർന്ന് നാട്ടുകാർതന്നെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി വികസന സമിതി തിരഞ്ഞെടുക്കു കയായിരുന്നുവെന്നും അവർ പറഞ്ഞു.
നാദാപുരം: പുറമേരി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വിളിച്ച ഗ്രാമസഭ യോഗം മുൻ വാർഡ് കൺവീനറുടെ നേതൃത്വത്തിൽ പത്തോളം സി.പി.എം പ്രവർത്തകർ തടസ്സപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച നടന്ന യോഗത്തിനിടെ ബഹളംവെക്കുകയും വാർഡ് മെംബറെ അവഹേളിച്ച് സംസാരിക്കുകയും ചെയ്തതായാണ് പരാതി.
വാക്കേറ്റം കാരണം അജണ്ടകൾ ചർച്ച ചെയ്യാൻ കഴിയാതെ നിർത്തിവെക്കുകയായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി അംഗീകരിക്കൽ, വാർഡ് വികസന സമതി രൂപവത്കരണം, കൺവീനറെ തിരഞ്ഞെടുക്കൽ അടക്കമുള്ള പ്രധാന അജണ്ടകൾ ചർച്ച ചെയ്യാനായിരുന്നു ഗ്രാമസഭ യോഗം വിളിച്ചത്. സി.പി.എം പ്രവർത്തകരുടെയും നേതാക്കളുടെയും ഭാഗത്തുനിന്ന് പലപ്പോഴും ഇത്തരം ഭീഷണികൾ ഉണ്ടാകാറുണ്ടെന്ന് വാർഡ് മെംബർ ഇ.ടി.കെ. രജീഷ് അറിയിച്ചു. പതിമൂന്നാം വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഭവത്തിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.