നാദാപുരം: ഇരു വൃക്കകൾക്കും ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലാച്ചിയിലെ മലയിൽ ദിനീഷിന് വേണം, കാരുണ്യത്തിന്റെ കൈത്താങ്ങ്. ഒമാനിൽ പ്രവാസ ജീവിതത്തിനിടയിലാണ് കഴിഞ്ഞ മാസം അസുഖബാധിതനായി ദിനീഷ് നാട്ടിലേക്ക് മടങ്ങിയത്.
വിദഗ്ധ പരിശോധനയിൽ ഇരു വൃക്കകളും പ്രവർത്തനരഹിതമാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദേശം നൽകി. ഇപ്പോൾ ഡയാലിസിസ് തുടങ്ങി ചികിത്സയിലാണ്. കുട്ടിയായിരിക്കുമ്പോൾ ഒരു അപകടത്തിൽപെട്ട് ദിനീഷിന് അമ്മയെ നഷ്ടപ്പെട്ടു. കൂടപ്പിറപ്പുകൾ ആരുമില്ലാതിരുന്ന അവനെ പിന്നെ അച്ഛനും ഉപേക്ഷിച്ചു പോയി.
ജീവിതം കരുപിടിപ്പിക്കാനായി പ്രവാസം നയിക്കുന്നതിനിടയിലാണ് 30ാമത്തെ വയസ്സിൽ രോഗം കീഴടക്കിയത്. ചികിത്സ ചെലവ് താങ്ങാവുന്നതിനുമപ്പുറമാണ്. ദിനീഷിനെ ജീവിതത്തിലേക്ക് എത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ചെയർമാനും വാർഡ് മെംബർ പി.പി. ബാലകൃഷ്ണൻ കൺവീനറും എ. മോഹൻദാസ് ട്രഷററുമായ ദിനീഷ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങി.
കല്ലാച്ചി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. A/C 4025010 1080234, IFSC: KLGB 0040250
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.