നാദാപുരം: തിരികക്കയം വെള്ളച്ചാട്ട ഭൂമിയിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് പഞ്ചായത്ത് നിരോധനം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. വിലങ്ങാട് വിനോദ സഞ്ചാര പ്രൊജക്റ്റിെൻറ പ്രധാനഭാഗമാണ് തിരികക്കയം.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സഞ്ചാരികൾ കൂട്ടത്തോടെ വെള്ളച്ചാട്ടം കാണാൻ എത്തുന്നത് നാട്ടുകാർക്കും പൊലീസിനും തലവേദനയായിരുന്നു. വിലങ്ങാട് മലയോരത്തോട് ചേർന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ സൗന്ദര്യമുള്ള കാഴ്ചയാണ്. 50 മീറ്റർ ഉയരത്തിൽനിന്നും പതിക്കുന്ന വെള്ളം താഴ്ഭാഗത്ത് സംഭരിക്കുകയും പിന്നീട് നീർചാലായി ഒഴുകുകയുമാണ്.
വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനാണ് ആളുകൾ സമയം ചെലവഴിക്കുന്നത്. നിയന്ത്രണം ലംഘിച്ച് ആളുകൾ കൂട്ടമായി എത്തിയതോടെ ജൂണിൽ നൂറിലധികം കേസുകൾ വളയം പൊലീസ് ചാർജ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.