നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ ഗോത്രമേഖല നിവാസികളുടെ ഇടയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറക്കാനുള്ള ബോധവത്കരണം അനിവാര്യമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ജില്ലതല പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി വനിത കമീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ക്കൊപ്പം വാണിമേലിലെ വാളാംതോട്, അടുപ്പില്‍, മാടാഞ്ചേരി കോളനികള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന മേഖല എന്ന നിലയിലാണ് ഈ കോളനികള്‍ വനിത കമീഷന് സന്ദര്‍ശിച്ചത്. 263 ഗോത്രവര്‍ഗ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. കിടപ്പുരോഗികളായ സ്ത്രീകളുടെ വീടുകള്‍ കമീഷന് സന്ദര്‍ശിച്ചു. കിടപ്പു രോഗികള്‍ക്ക് പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിന് കൂട്ടായ ഇടപെടല്‍ ഉണ്ടാകണം.
രണ്ടു ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ ഊരുകളിലെ കുട്ടികള്‍ പഠനം നിര്‍ത്തുന്നു. ഗോത്ര വിഭാഗക്കാര്‍ക്ക് സ്കോളര്‍ഷിപ്, പ്രത്യേക ഹോസ്റ്റല്‍ സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം വാണിമേലിൽ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.
പല വകുപ്പുകളും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഏകോപനം സാധ്യമായാല്‍ ഗോത്രമേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഇതിന് ആവശ്യമായ ശിപാര്‍ശ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും കമീഷന് അധ്യക്ഷ പറഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി, വികസന സ്ഥിരം സമിതി അധ്യക്ഷ കെ.കെ. ഇന്ദിര, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടില്‍, ബ്ലോക്ക് മെംബര്‍മാരായ അംബുജ, എ. ഡാനിയ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ. ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാന്‍സി കൊടിമരത്തുംമൂട്ടില്‍, പി. ശാരദ, റിസര്‍ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.പി. വാസു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.