ത​ക​ർ​ന്ന സ്ലാ​ബ് മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​രു​ടെ നീ​ക്കം നാ​ട്ടു​കാ​ർ ത​ട​യു​ന്നു

വാണിയൂർ റോഡ്: തകർന്ന സ്ലാബ് നിർമാണം പ്രതിഷേധത്തെ തുടർന്ന് നിർത്തി

നാ​ദാ​പു​രം: ചെ​ങ്ക​ൽ ലോ​റി ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന ക​ല്ലാ​ച്ചി വാ​ണി​യൂ​ർ റോ​ഡി​ലെ ഓ​വു​ചാ​ലി​ന്റെ സ്ലാ​ബ് നി​ർ​മാ​ണം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചു. ബ​ല​ക്കു​റ​വു​മൂ​ലം ത​ക​ർ​ന്ന സ്ലാ​ബു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് വീ​ണ്ടും വ​ണ്ണം കു​റ​ഞ്ഞ ക​മ്പി ഉ​പ​യോ​ഗി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. ക​ല്ലാ​ച്ചി -വാ​ണി​യൂ​ർ റോ​ഡി​ലെ ത​ക​ർ​ന്ന സ്ലാ​ബ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ജോ​ലി ആ​രം​ഭി​ച്ച​ത്.

സ്ലാ​ബ് മാ​ത്രം മാ​റ്റി നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ പ​ണി​ത ഓ​വു​ചാ​ലി​ന്റെ ഭി​ത്തി​ക്ക് ബ​ലം കു​റ​വാ​ണെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഭി​ത്തി മാ​റ്റി​പ്പ​ണി​യാ​തെ നി​ല​വി​ലെ ഭി​ത്തി​യി​ൽ​ത​ന്നെ സ്ലാ​ബ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് വീ​ണ്ടും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൂ​ടാ​തെ ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം പോ​കു​ന്ന വ​ഴി​യാ​യ​തി​നാ​ൽ സ്ലാ​ബി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പി​യു​ടെ വ​ണ്ണ​ത്തെ​ക്കു​റി​ച്ചും ത​ർ​ക്ക​മാ​യി.

ക​ല്ലാ​ച്ചി ടൗ​ണി​ലെ വെ​ള്ളം മു​ഴു​വ​ൻ വാ​ണി​യൂ​ർ തോ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. മു​ഹ​മ്മ​ദ​ലി സ്ഥ​ല​ത്തെ​ത്തി ഓ​വ​ർ​സി​യ​റോ​ടും ക​രാ​ർ പ്ര​തി​നി​ധി​യോ​ടും സം​സാ​രി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​തെ സ്ലാ​ബ് നി​ർ​മി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​സി​ഡ​ന്റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​ർ​മാ​ണ ജോ​ലി നി​ർ​ത്തി. ക​ല്ലാ​ച്ചി​യി​ൽ​നി​ന്ന് ത​ണ്ണീ​ർ​പ​ന്ത​ൽ, വി​ല്യാ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഒ​രാ​ഴ്ച​യാ​യി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Due to the protest, the construction of the cracked slab was stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.