നാദാപുരം: ചെന്നൈ സി.ആർ.പി.എഫ് ആസ്ഥാനത്ത് ആത്മഹത്യചെയ്ത വളയം സ്വദേശി ഡെപ്യൂട്ടി കമാൻഡൻറിന് നാടിെൻറ അന്ത്യാഞ്ജലി. വളയം സ്വദേശിയും പരദേവത ക്ഷേത്രത്തിനടുത്ത കാക്കച്ചി പുതിയോട്ടിൽ സി.ആർ.പി. എഫ് ഡെപ്യൂട്ടി കമാൻഡൻറുമായ ശ്രീജൻ നായർ (49) ആണ് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ മരിച്ചത്.
ചെെന്നെ പൂനവല്ലി സി.ആർ.പി ഓഫിസിൽവെച്ചാണ് സ്വയം വെടിവെച്ച് മരിച്ചത്. മൃതദേഹം പൂർണ സൈനിക ബഹുമതിയോടെ സംസ്കരിച്ചു.റോഡ് മാർഗം ജവാന്മാരുടെ അകമ്പടിയോടെ രാവിലെ 11 മണിയോടെ വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചു. മൃതദേഹത്തിൽ ചെന്നൈ സി.ആർ.പി.എഫ് അസി. കമാൻഡൻറ് നരേഷ് കുമാർ, വളയം പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി, വളയം സി.ഐ ധനഞ്ജയബാബു, സുഹൃത്തുക്കളും വിവിധ സൈനിക കൂട്ടായ്മകളും പുഷ്പചക്രം അർപ്പിച്ചു. അവധിയിൽ നാട്ടിലെത്തുമ്പോൾ നാട്ടുകാർക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.