നാദാപുരം: കാലവർഷം വീണ്ടും ശക്തമായതോടെ നാദാപുരം മേഖലയിൽ പരക്കെ മരങ്ങൾ കടപുഴകി. ഇവയിൽ പലതും വീണത് വൈദ്യുതി തൂണിലായതിനാൽ സുരക്ഷ ഭീഷണിക്കൊപ്പം റോഡ് ഗതാഗതത്തിനും തടസ്സമായി. വിശ്രമമില്ലാതെ അഗ്നിരക്ഷാസേന രക്ഷാദൗത്യത്തിനിറങ്ങിയത് നാടിന് ഏറെ ആശ്വാസമായി.
രാവിലെ പുറമേരി പുതിയ പെട്രോൾ പമ്പിന് സമീപത്താണ് അപകട ഭീഷണിയുയർത്തിയ മരം കടപുഴകിയത്. പിന്നീട് നാദാപുരം കല്ലാച്ചി റോഡിലും മരം വീണു. ഇവ മുറിച്ചുമാറ്റി ആരംഭിച്ച സേവനം രാത്രിയും പൂർത്തിയായില്ല. ഉച്ചയോടെ കല്ലാച്ചി-തെരുവംപറമ്പ് റോഡിലും തെരുവംപറമ്പ് മുത്തപ്പൻ മഠം ബസ് സ്റ്റോപ്പിലും വട്ടോളി ടൗണിലും വട്ടോളി പാതിരിപ്പറ്റ റോഡിലും മരങ്ങൾ വീണു.
ചിയ്യൂർ റോഡിൽ മരം വീണ് അപകടാവസ്ഥയിലായ ട്രാൻസ്ഫോർമർ സുരക്ഷിതമാക്കി. ഇവിടെ ഏറെ അപകടം പിടിച്ച ദൗത്യം പൂർത്തിയാക്കാൻ നാട്ടുകാർക്കൊപ്പം നാദാപുരം ജനകീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങളും പങ്കാളികളായി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ബിജയപ്രകാശിന്റെ നേതൃത്വത്തിൽ സീനിയർ അഗ്നിരക്ഷാസേന ഓഫിസർമാരായ ഷമേജ് കുമാർ, എൻ. മുരളി, അഗ്നിരക്ഷാസേന ഓഫിസർമാരായ സി.കെ. ഷൈജേഷ്, ഇ.കെ. നികേഷ്, എ. സതീഷ്, എസ്. വിനീത്, എം. ലിനീഷ്, അരുൺ പ്രസാദ്, ഡ്രൈവർമാരായ ലിനീഷ് കുമാർ, പി. പ്രജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.