നാദാപുരം: അരൂരിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും കിണറ്റിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അരൂരിലെ പടിഞ്ഞാറക്കണ്ടി ജ്യോതികുമാറിെൻറ കിണറ്റിൽ അയല്‍വാസിയായ ഗുരുക്കള്‍കണ്ടി പൊക്കെൻറ ആട് വീഴുകയായിരുന്നു.
ആടിനെ രക്ഷിക്കാൻ ഉടമസ്ഥനായ പൊക്കൻ (61) കിണറ്റിൽ ഇറങ്ങി. വെള്ളത്തിൽ മുങ്ങിത്താണ ആടിനെ പൊക്കൻ സാഹസികമായി കൈകളിൽ ഉയർത്തിപ്പിടിക്കുകയായിരുന്നു. ആടിനെയും പൊക്കനെയും കരക്ക് കയറ്റാനുള്ള നാട്ടുകാരുടെ ശ്രമം വിജയിച്ചില്ല. ഇതോടെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
ചേലക്കാട് നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്മാന് ആർ. രാമദാസ്, ദീപക്, ആര്.എന്‍. രനീഷ്, പി.എം. വിജേഷ്, കെ.പി. ശ്രീജിത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.