നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചുപേ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി

നാ​ദാ​പു​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ അ​ഞ്ചു പേ​ർ ലി​ഫ്​റ്റി​ൽ കു​ടു​ങ്ങി. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഒ.​പി ബ്ലോ​ക്കി​ൽ സ്ഥാ​പി​ച്ച ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ ലി​ഫ്റ്റി​നു​ള്ളി​ൽ പെ​ട്ട​ത്. മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രു​ഷ വാ​ർ​ഡി​ൽ​നി​ന്നു പു​റ​ത്തേ​ക്കു വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ലി​ഫ്റ്റി​െൻറ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി​യാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. സ്വ​ന്ത​മാ​യി ജ​ന​റേ​റ്റ​ർ സം​വി​ധാ​നം ഇ​വി​ടെ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം ന​ഷ്​​ട​പ്പെ​ട്ടാ​ൽ വാ​ട​ക​ക്കെ​ടു​ത്ത ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​റ്.


Tags:    
News Summary - Five people were stuck in Nadapuram Taluk hospital lift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.