നാദാപുരം: നൂറ്റൊന്ന് വയസായതിെൻറ ആഘോഷത്തിലാണ് നാടിെൻറ മുത്തശ്ശിയായ നാദാപുരം ഇയ്യങ്കോട്ടെ രാഗമഞ്ജരിയിൽ എം.പി കാർത്ത്യാനിയമ്മ. വാർധക്യത്തിെൻറ അവശതയിലും ദിവസേന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾപെടെ വായിക്കും.
1921 ഡിസംബറിലെ ക്രിസ്മസ് ദിനത്തിൽ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ ജനനം. കല്യാശ്ശേരി ബോർഡ് സ്കൂളിൽ എട്ടാം തരം പൂർത്തിയാക്കി. കമ്മ്യൂണിസ്റ്റ് കുടുംബംഗമായ കാർത്യായിനി അമ്മ കയ്യൂർ സമരവും മോറാഴ സംഭവും ഇന്നും ആവേശത്തോടെ ഓർക്കുന്നു.
അച്ഛെൻറ മരുമകനായ ഇ.കെ. നായാനാരുടെയും ബന്ധുക്കളായ എം.പി നാരായണൻ നമ്പ്യാര്യടെയും കെ.പി.ആറിെൻറ ആവേശം തുടിക്കുന്ന പോരാട്ടങ്ങൾ വീട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കും. മഹാഭാരത്തിലെയും ഭാവത് ഗീതയും മന:പാഠമാക്കി. ആയിരത്തിലേറെ ശ്ലോകങ്ങൾ ഹൃദ്യസ്ഥമാക്കി.
അക്ഷരങ്ങൾ ഒന്നുപോലും തെറ്റാതെ ശ്ലോകം ചൊല്ലുന്നതു കേട്ടാൽ ആരും ആശ്ചര്യത്തോടെ കേട്ടുനിന്നു പോകും. എഴുത്തുകാരനായ മകൻ ഇയ്യങ്കോട് ശ്രീധരനും മകളും കവിയത്രിയുമായ രാജലക്ഷിയുടെയും രചനകൾ ആദ്യം വായിക്കുന്നതും അമ്മ തന്നെയാണ്. ഭർത്താവ് പരേതനായ നാരായണ കുറുപ്പ് വായനക്ക് എന്നും പ്രോത്സാഹനം നല്കിയിരുന്നു.
ഇയ്യങ്കോട് ദേശപോഷണി വായനശാല സ്ഥാപിക്കാൻ മുൻകൈയ്യെടുത്തതും മുത്തശ്ശി ഓർക്കുന്നു. മഹിള സമാജം പ്രവർത്തകയായിരുന്ന ഘട്ടത്തിൽ നാദാപുരം പഞ്ചായത്ത് അംഗമായി െതരഞ്ഞെടുക്കപ്പെട്ടിരുന്നു. കാഴ്ച്ച കുറവ് വായനക്ക് തടസ്സമാവുന്നുണ്ടെങ്കിലും ആവുന്ന കാലമത്രയും വായന തുടരാൻ തന്നെയാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.