കല്ലാച്ചി മത്സ്യമാർക്കറ്റ്: നാദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്

നാ​ദാ​പു​രം: ക​ല്ലാ​ച്ചി മ​ത്സ്യ​മാ​ർ​ക്ക​റ്റ് അ​നാ​രോ​ഗ്യ ചു​റ്റു​പാ​ടി​നെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. മാ​ർ​ക്ക​റ്റ് പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​രോ​ഗ്യ​വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മാ​ർ​ക്ക​റ്റി​ന് ചു​റ്റും തു​റ​ന്നി​ട്ട കാ​ന​ക​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​വും കൊ​തു​കു​ശ​ല്യം കാ​ര​ണം ആ​ളു​ക​ൾ പൊ​റു​തി​മു​ട്ടു​ക​യു​മാ​ണ്.

മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ മ​ത്സ്യ, മാം​സ വി​ൽ​പ​ന, സ​മീ​പ​ത്തെ പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ൾ, ബേ​ക്ക​റി​ക​ൾ, മ​റ്റു ഭ​ക്ഷ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. പ​രി​സ​ര​ത്ത് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ന​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ഴ​യി​ൽ ഓ​ട​ക​ളി​ലെ ജ​ലം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ച​തോ​ടെ ചു​റ്റു​പാ​ടു​മു​ള്ള കു​ടി​വെ​ള്ള​സം​വി​ധാ​ന​ങ്ങ​ൾ മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​ത് കാ​ര​ണം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ത​റ​യി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ലം ക​ച്ച​വ​ട​ക്കാ​ർ​ക്കും മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ഏ​റെ ആ​രോ​ഗ്യ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ പ​രി​സ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന​ത്.

Tags:    
News Summary - kallachi fish market notice to nadapuram panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.