നാദാപുരം (കോഴിക്കോട്): മകളുടെ കല്യാണബന്ധം മുടക്കിയത് ചോദ്യം ചെയ്ത പിതാവിനെ അയൽവാസികളായ നാലുപേർ ചേർന്ന് മർദിച്ചതായി പരാതി. ഗുരുതര പരിക്കേറ്റ പെയിൻറിങ് തൊഴിലാളി ചെറ്റക്കണ്ടിയിലെ കല്ലിൽ നാസറിനെ (48) നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നാസറിെൻറ മകൾക്ക് വരനായി കണ്ടെത്തിയ യുവാവിനെതിരെ അപവാദം പ്രചരിപ്പിക്കുകയും കല്യാണത്തിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്തത് അയൽവാസികളെന്ന് ബോധ്യെപ്പട്ടുവെന്നാണ് നാസറും ബന്ധുക്കളും പറയുന്നത്.
ഈ വാർത്ത നാട്ടിൽ പരന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കഴുത്തിനും വയറ്റിലും സാരമായ പരിക്കേറ്റ നാസർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ, മധ്യസ്ഥത്തിന് തയാറാണെന്ന് പരാതിക്കാർ അറിയിച്ചതിനെ തുടർന്നാണ് കേസെടുക്കാതിരുന്നതെന്ന് കൊളവല്ലൂർ സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.