നാദാപുരം: ഫോണിൽ വന്ന മെസേജ് കണ്ടപ്പോൾ കല്ലാച്ചി ഇയ്യങ്കോട് സ്വദേശിനിയും പുളിയാവ് നാഷനൽ കോളജ് അധ്യാപികയുമായ ശ്രീകല ഞെട്ടി. തൻെറ ഫോൺ നമ്പറിൽ പക്രു എന്നയാൾ ഒന്നാം ഡോസ് കോവിഡ് വാക്സിൻ എടുത്ത സന്ദേശമാണ് ശ്രീകലക്ക് ലഭിച്ചത്.
കുത്തിവെപ്പിനുള്ള സർട്ടിഫിക്കറ്റ് സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കേണ്ട പോർട്ടലി െൻറ മേൽവിലാസവും സന്ദേശത്തിലുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 5.08 നാണ് സന്ദേശം എത്തിയത്. എന്നാൽ, ശ്രീകല ഇതുവരെ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ കുത്തിവെപ്പ് എടുക്കുകയോ ചെയ്തിട്ടില്ല. ഫോൺ നമ്പർ തെറ്റിയാലും രജിസ്ട്രേഷൻ സമയത്ത് ലഭിക്കേണ്ട ഒ.ടി.പി എങ്ങനെ ഇവർക്ക് ലഭ്യമായി എന്ന ചോദ്യം നിലനിൽക്കുകയാണ്. നാദാപുരം പ്രസ് ക്ലബ് െസക്രട്ടറി സി. രാഗേഷിൻെറ ഭാര്യയാണ് ശ്രീകല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.