നാ​ദാ​പു​രം മൊ​യി​ലോ​ത്ത് പൈ​പ്പ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി തുടരുന്ന ജ​ല​ച്ചോ​ർ​ച്ച

പമ്പിങ് ജലം റോഡിൽ പാഴാകുന്നു; മാസങ്ങളായി നടപടിയില്ല

നാ​ദാ​പു​രം: ട്രീ​റ്റ്മെ​ന്റ് പ്ലാ​ൻ​റി​ലേ​ക്ക് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം മു​ഴു​വ​ൻ റോ​ഡി​ൽ പാ​ഴാ​കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് ആ​രം​ഭി​ച്ച ജ​ല​ച്ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​തെ ജ​ല​വ​കു​പ്പ്. നാ​ദാ​പു​രം മൊ​യി​ലോ​ത്തു​മു​ക്കി​ലും 20 മീ​റ്റ​ർ അ​ക​ലെ സം​സ്ഥാ​ന പാ​ത​യി​ൽ വ​ട​ക​ര റോ​ഡി​ലു​മാ​ണ് വെ​ള്ളം പൈ​പ്പ് പൊ​ട്ടി പാ​ഴാ​കു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ജ​ല​ച്ചോ​ർ​ച്ച കാ​ര​ണം ഇ​വി​ടെ​യു​ള്ള റോ​ഡ് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ​നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം പു​റ​മേ​രി ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച​ശേ​ഷ​മാ​ണ് വ​ട​ക​ര​യി​ല​ട​ക്കം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജ​ല​വ​കു​പ്പി​ന് നി​ര​വ​ധി പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. 

Tags:    
News Summary - Pumping water is wasted on roads; No action for months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.