നാദാപുരം: രാത്രികാല സ്ഫോടനങ്ങൾ പതിവായ വളയം കുയ്തേരിയിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്താൻ വ്യാപക പരിശോധന നടത്തി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. ആളെഴിഞ്ഞ പറമ്പുകളിലും നേരത്തെ സ്ഫോടക അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.
പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ജിക്കിയുടെ സഹായത്തോടെയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്ന് നാടൻ ബോംബുകളും വെടിമരുന്നും പൊലീസ് കണ്ടെടുത്തിരുന്നു.
തിരച്ചിലിന് ബോംബ് സ്ക്വാഡ് എസ്.ഐ പി. മോഹൻ, എ.എസ്.ഐ നാണു തറവട്ടത്ത്, ഷിബിൻ ലാൽ, സുരേന്ദ്രൻ, മൊയ്തു അൻവർ, പി. ശ്രീജേഷ്, പി.പി. സജീഷ്, എൻ.പി. നിജീഷ്, സി.പി. കലേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.