നാദാപുരം: ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായി മരിച്ച ഉമ്മയുടെ ദുരന്തങ്ങൾക്ക് ദൃക്സാക്ഷിയായി പത്തു വയസ്സുകാരി മകൾ. വീട്ടുകാരുടെ മർദനത്തിനും പീഡനത്തിനുമിരയായ മാതാവ് ഷെബിനയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ ഭർതൃപിതാവടക്കമുള്ളവരോട് കുഞ്ഞുമകൾ അപേക്ഷിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. ഉമ്മ മരിക്കേണ്ടവളാണെന്ന പരിഹാസമാണ് നേരിടേണ്ടിവന്നത്.
വാതിൽ തുറക്കേണ്ട, മരിക്കട്ടെ എന്ന നിലപാടാണ് ഭർതൃസഹോദരിയിൽനിന്നുണ്ടായതെന്ന് മകൾ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച പകൽ മൂന്നുമണിക്ക് ശേഷമുണ്ടായ മർദനത്തിനും മാനസിക പീഡനത്തിനും വീട്ടുകാർ പങ്കാളികളായിരുന്നതായാണ് പുറത്തുവരുന്ന വിവരം.
മർദനത്തെ തുടർന്ന് വീട്ടിലെ മുറിക്കുള്ളിലായിരുന്ന ഷെബിനയെ രക്ഷിക്കണമെന്ന് മകൾ അപേക്ഷിച്ചിട്ടും പുച്ഛിച്ചുതള്ളിയ ബന്ധുക്കൾ മരണം ഉറപ്പായതോടെയാണ് വീട്ടുകാരെ വിവരമറിയിക്കുന്നത്.
പത്തു വർഷം മുമ്പ് 100 പവൻ സ്വർണവും പണവും നൽകിയാണ് മകളെ കെട്ടിച്ചയച്ചതെന്നും ഭർതൃവീട്ടിൽ കൊടിയ പീഡനമാണ് മകൾ അനുഭവിച്ചതെന്ന് മാതാവും പറയുന്നു. ഈ സ്വർണത്തെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.