നാദാപുരം: വിലങ്ങാട് പാനോത്ത് കുരിശുപള്ളിക്കു സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. കണ്ണവം വനമേഖലയോടു ചേർന്ന വലിയ പാനോത്ത് കുരിശുപള്ളിക്കു സമീപം ചെളിയിൽ പതിഞ്ഞ വലിയ കാൽപാടുകൾ കണ്ടതോടെയാണ് പുലിയാണെന്ന സംശയം ഉയർന്നത്.
പ്രദേശവാസികളായ യുവാക്കൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
കാൽപാടുകളുടെ ഫോട്ടോ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് അയച്ചു. പരിശോധനയിൽ പുള്ളിപ്പുലിയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പ് ഇവിടെ ആനക്കുഴി പ്രദേശത്ത് നാട്ടുകാരൻ പുലിയെ കണ്ടതായി വാർത്ത പരന്നിരുന്നു.വിലങ്ങാട് മലയിൽ ഒരു ഭാഗത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി നാശം വരുത്തുന്നതിനിടെയാണ് പാനോം ഭാഗത്ത് പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചത്. നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.