നാദാപുരം: യു.ഡി.എഫിെൻറ കരുത്തുറ്റ ഗ്രാമപഞ്ചായത്തുകളിൽ വിജയക്കൊടി പാറിച്ച് വിമതർ. ചെക്യാട് യു.ഡി.എഫിലെ ആറു വിമത സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ ജാതിയേരി വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി കുറുവയിൽ അഹമ്മദിനെതിരെ ജനവിധി തേടിയ പി.കെ. ഖാലിദ് മാസ്റ്റർ 165 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
459 വോട്ടുകൾ നേടിയപ്പോൾ ഔദ്യോഗിക സ്ഥാനാർഥിക്ക് 294 വോട്ടുകൾ ലഭിച്ചു. എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് 24 ഉം എൽ.ഡി.എഫിന് 266 വോട്ടുകളും ലഭിച്ചു.താനക്കോട്ടൂർ ഒന്നാം വാർഡിൽ മത്സരിച്ച വിമത സ്ഥാനാർഥി അബൂബക്കർ മാസ്റ്റർ വിജയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജമീലയെ 274 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ലീഗും - കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയ താനക്കോട്ടൂർ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി കെ.പി. കുമാരൻ 194 വോട്ടുകൾക്ക് ലീഗിലെ കോമത്ത് ഹംസയെ പരാജയപ്പെടുത്തി.
വാണിമേലിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി ബാലകൃഷ്ണനെതിരെ ചേലക്കാടൻ കുഞ്ഞമ്മദ് 272 വോട്ടുകൾക്കാണ് വിജയിച്ചത്.13ാം വാർഡിൽ 21 വോട്ടുകൾക്കാണ് സ്വതന്ത്ര സ്ഥാനാർഥി എൻ.കെ. കുഞ്ഞാലി പരാജയപ്പെട്ടത്. റംഷാദ് ചേരനാണ്ടിയാണ് ഇവിടെ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.