നാ​ദാ​പു​രം-​പു​ളി​ക്കൂ​ൽ റോ​ഡി​ൽ മൊ​യി​ലോ​ത്ത് മു​ക്കി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്നു

ജലച്ചോർച്ച; പുത്തൻ റോഡ് വെട്ടിപ്പൊളിച്ചു

നാ​ദാ​പു​രം: മാ​ർ​ച്ചി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ച്ച റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു. നാ​ദാ​പു​രം- പു​ളി​ക്കൂ​ൽ റോ​ഡി​നാ​ണ് ദു​ർ​ഗ​തി. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​ത് മു​ത​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പി​ൽ ചോ​ർ​ച്ച വ​ന്ന് റോ​ഡി​നി​രു​വ​ശ​വും വെ​ള്ളം ഒ​ഴു​കു​ക​യാ​യി​രു​ന്നു. ചോ​ർ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ​നി​ന്ന് പു​റ​മേ​രി ട്രീ​റ്റ്മെൻറ് പ്ലാ​ൻ​റി​ലേ​ക്ക് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം ഇ​വി​ടെ പാ​ഴാ​യി ന​ഷ്ട​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പൈ​പ്പി​ടാ​ൻ മാ​ത്രം വീ​തി​യു​ണ്ടാ​യി​രു​ന്ന ചെ​റു​വ​ഴി ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ച്ച​തോ​ടെ റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് പൈ​പ്പ് ലൈ​ൻ ഉ​ള്ള​ത്. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ആ​ഴ​മേ​റി​യ കു​ഴി​യെ​ടു​ത്ത​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ബി.​എ​സ്.​എ​ൻ.​എ​ലി​ന്റെ കേ​ബി​ളു​ക​ളും മു​റി​ഞ്ഞ​നി​ല​യി​ലാ​ണ്.

ഇ​തോ​ടെ നാ​ദാ​പു​രം എ​ക്സ്ചേ​ഞ്ചി​ന് കീ​ഴി​ലു​ള്ള നി​ര​വ​ധി ഫോ​ണു​ക​ളും നി​ശ്ച​ല​മാ​യി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​മാ​ണ് മൂ​ന്നു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്.

Tags:    
News Summary - water leakage; A new road was cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.