നാദാപുരം: സി.പി.എം സംഘടന തെരഞ്ഞെടുപ്പ് പുരോഗമിക്കവേ നാദാപുരത്ത് നേതൃസ്ഥാനത്ത് പ്രാതിനിധ്യം ഉറപ്പിച്ച് വനിതകൾ . ഇരുനൂറിലധികം ബ്രാഞ്ച് കമ്മിറ്റികളുള്ള നാദാപുരം ഏരിയ കമ്മിറ്റിക്കു കീഴിൽ ഇതിനകം പതിമൂന്ന് ബ്രാഞ്ചുകളിൽ വനിതകൾ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
സംഘടന ചരിത്രത്തിൽ ആദ്യമായാണ് സി.പി.എം നേതൃസ്ഥാനത്തേക്ക് നാദാപുരം മേഖലയിൽ നിന്നും വനിതകൾ നേതൃപദവിയിലെത്തുന്നത്. പി.കെ. മഹിജ (പി.എച്ച് സി ബ്രാഞ്ച്), കെ.കെ. ഉഷ കണ്ണംകെ ഈസ്റ്റ് , കെ.പി. കമല (പരപ്പു പാറനോർത്ത് ),കെ.കെ. ഇന്ദിര (കുളിക്കുന്ന് വായനശാല ),എം. വി. ശോഭ (കോടഞ്ചേരി സൗത്ത്),സജിന (സി.പി മുക്ക് ), മോളിപറമ്പത്ത്( പൗർണമി),തടത്തിൽ രാധ (കച്ചേരി ),എം.ഗീത (ഇരിങ്ങണ്ണൂർ സൗത്ത്), കെ.കെ. ശോഭ (കുമ്മങ്കോട്),ടി.അജിത (വളയം ഹൈസ്കൂൾ ), പ്രസീദ (കുനിങ്ങാട് ടൗൺ ), വി.കെ. ബീന (പുഞ്ച) എന്നിവരെയാണ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.
സംഘടന തലത്തിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിെൻറ ഭാഗമായാണ് വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. നാദാപുരം ഏരിയ ലോക്കൽ സമ്മേളനങ്ങൾ ഈ മാസം 15ന് ആരംഭിക്കും. 13 ലോക്കൽ കമ്മിറ്റികളാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.