പുതിയപ്പുറം വളവ്​: മനുഷ്യാവകാശ കമീഷൻ ഇടപെട്ടു

നടുവണ്ണൂർ: അഞ്ചോളം ജീവൻ അപഹരിക്കപ്പെട്ട കോഴിക്കോട് -കുറ്റ്യാടി സംസ്ഥാന പാതയിൽ പുതിയപ്പുറം- കോട്ടൂർ റോഡിൽ പുതിയപ്പുറത്തുള്ള കുത്തനെയുള്ള വളവിൽ അപകടം പതിവാണെന്ന പരാതി അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും വിഭാഗം എക്​സി. എൻജിനീയറും കോഴിക്കോട് ജില്ല കലക്​ടറും വിഷയത്തിൽ ഇടപെട്ട് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് നാട്ടുകാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു.

ജനപ്രതിനിധികൾ ഇടപെട്ടെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. പുതിയപ്പുറത്തെ കൊടുംവളവിൽ ഡ്രൈവർമാർക്ക് എതിർദിശയിൽനിന്ന്​ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടകാരണമെന്ന് ബിനീഷ് അത്തൂനി സമർപ്പിച്ച പരാതിയിൽ പറയുന്നു. മൂലാട്, കോട്ടൂർ, പെരവച്ചേരി എന്നിവിടങ്ങളിൽനിന്ന്​ പേരാമ്പ്രയിൽ എത്തേണ്ടവർ ആശ്രയിക്കുന്ന റോഡാണ് ഇത്.

Tags:    
News Summary - accident in puthiyapuram bend road human rights commission intervened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.