നടുവണ്ണൂർ: ഭിന്നശേഷിയുള്ള പെൺകുട്ടിയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പങ്കുവെക്കുന്ന സംഗീത ആൽബം ‘ആശ’ ശ്രദ്ധ നേടുന്നു. ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്ത് വിദ്യാധരൻ മാസ്റ്ററും നടുവണ്ണൂർ മന്ദങ്കാവിലെ കൊച്ചുഗായിക ഹരിചന്ദനയും ആലപിച്ച ‘ആശ’ ദൃശ്യഗീതം സമൂഹ മാധ്യമങ്ങളിൽ ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനകം കണ്ടത്.
ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്റർ എന്ന പ്രസ്ഥാനത്തിനാണ് ആൽബം സമർപ്പിച്ചിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ യൂട്യൂബിലൂടെയാണ് സംഗീത ആൽബം പ്രകാശനം ചെയ്തത്. മുഹമ്മദ് സി. അച്ചിയത്ത് ആണ് ഗാനം രചിച്ചിരിക്കുന്നത്. ആൽബിൻ ക്രിയേഷൻസിനുവേണ്ടി നിർമാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രജിത്ത് നടുവണ്ണൂരാണ്. എഡിറ്റിങ് ഉധാസ് ആർ. കോയ. കാമറ ചെയ്തത് ജെൻസൺ ഫ്രാൻസിസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.