നടുവണ്ണൂർ: നടുവണ്ണൂരിൽ ഹോം ഗാർഡിന് മർദനം, അഞ്ച് പേർ പിടിയിൽ. വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടുവണ്ണൂർ ബസ് സ്റ്റാൻഡിന് മുൻവശം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെയാണ് കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവിസ് നടത്തുന്ന അജ് വ ബസിലെ ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്.
നടുവണ്ണൂർ ബസ് സ്റ്റാൻഡിൽ ബസ് കയറ്റാത്തതിനെതിരെ നടപടിയെടുത്തതിനാണ് പ്രതികൾ ഡ്യൂട്ടിയിലുള്ളയാളെ ആക്രമിച്ചത്. ബസുകൾ പലപ്പോഴും സ്റ്റാൻഡിന് പുറത്ത് നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുക. ഇത് കാരണം സ്കൂൾ വിദ്യാർഥികൾക്കും സ്ത്രീകളും തലങ്ങും വിലങ്ങും ഓടേണ്ട അവസ്ഥയാണ്. ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിന്റെ ഭാഗമായും സ്റ്റാൻഡിൽ കയറ്റാതെ പോകാറുണ്ട്.
അർജുൻ, റിജിൽ, അഭിജിത്ത്, സോനു വിജയൻ, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പേരാമ്പ്ര- കുറ്റ്യാടി റൂട്ടിൽ ബസുകളുടെ മത്സരയോട്ടം പതിവാണ്. മത്സര ഓട്ടത്തിൽ അപകടങ്ങൾ ഉണ്ടാകുന്നതും ഇവിടെ നിത്യ സംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.