നടുവണ്ണൂർ: ചേലേരി മമ്മുക്കുട്ടി 77ാം വയസ്സിൽ എട്ടാമത്തെ അങ്കത്തിനിറങ്ങുമ്പാേൾ ഇത്തവണ കൂട്ടായി മകൻ നിസാർ ചേലേരിയുമുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായ നിസാർ ചേലേരി ജില്ല പഞ്ചായത്ത് ഉള്ള്യേരി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സര രംഗത്തുള്ളത്.
1979ൽ തുടങ്ങിയ പോരാട്ടവീര്യത്തിെൻറ പേരാണ് ചേലേരി മമ്മുക്കുട്ടി. 2020ലും പോർക്കളത്തിൽ തീവ്രതക്കും ആവേശത്തിനും കുറവില്ല. 1979ൽ കോട്ടൂർ പഞ്ചായത്തിലേക്ക് ആദ്യ മത്സരത്തിൽ തന്നെ ജയം. 1990ൽ ഇടത് സ്വതന്ത്രനായി ജയിച്ചു. അന്ന് ഐ.എൻ.എൽ നിയോജക മണ്ഡലം ട്രഷററായിരുന്നു. 1995ൽ പരാജയപ്പെട്ടു. 2000ത്തിൽ ലീഗിൽ തിരിച്ചുകയറി യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു. 2005ൽ എൽ.ഡി.എഫിലെ കെ.ജി. ഷാജിയോട് പരാജയപ്പെട്ടു. 2010ൽ ബ്ലോക്കിൽ കോട്ടൂർ ഡിവിഷനിൽ തോറ്റു. 2015ൽ കോട്ടൂർ പഞ്ചായത്തിലെ 11ാം വാർഡിൽ എൽ.ഡി.എഫിലെ സദാനന്ദനെ തോൽപിച്ചു. എൽ.ഡി.എഫിെൻറ സിറ്റിങ് വാർഡായിരുന്നു ഇത്. ഇത്തവണ കോട്ടൂർ പഞ്ചായത്തിലെ പത്താം വാർഡിൽനിന്നാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിെൻറ സിറ്റിങ് വാർഡായ ഇവിടെ കെ.കെ. സിജിത്താണ് എതിരാളി.
മകൻ നിസാർ ചേലേരി മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗവും കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സ്ഥാപകാംഗവും മുൻ സംസ്ഥാന പ്രസിഡൻറുമാണ്. വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.