നടുവണ്ണൂർ: നടുവണ്ണൂരിൽ ചെണ്ടുമല്ലിപ്പൂ കൃഷി ഒരുങ്ങുന്നു. നടുവണ്ണൂർ തെക്കയിൽ താഴ പാടശേഖരത്ത് ജൈവ കർഷകനും ഗ്രാമ പഞ്ചായത്ത് കൃഷി വർക്കിങ് ഗ്രൂപ്പംഗവും കൂടിയായ വി.കെ. സിദ്ദീഖ് ആണ് സ്വന്തം പാടത്ത് വിപുലമായി പൂകൃഷിക്ക് ഒരുങ്ങുന്നത്. നേരത്തെ ചെറുപയർ കൃഷി നടത്തി വിജയിച്ചിരുന്നു. ജൈവ കൃഷി രീതി സംബന്ധിച്ച് കർഷകർക്ക് ബോധവത്കരണ ക്ലാസ് നടത്താനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. 2021 ൽ മികച്ച കർഷകനായി തിരഞ്ഞെടുത്ത വി.കെ. സിദ്ദീഖ് പതിമൂന്നാം വാർഡിൽ ഞങ്ങളും കൃഷിയിലേക്ക് കാർഷിക സമിതിയുടെ മാസ്റ്റർ കർഷകനായി പ്രവർത്തിച്ചുവരുന്നു. സ്പർശം കാർഷിക സംഘം പ്രസിഡന്റ്, കർഷക സംഘടന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഓണത്തിന് നടുവണ്ണൂരിലും ചെണ്ടുമല്ലിപ്പാടം പൂക്കുന്നത് കാത്തിരിക്കുകയാണ് കാർഷിക സ്നേഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.