നടുവണ്ണൂർ: കനാൽ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോട്ടൂർ, നൊച്ചാട് പഞ്ചായത്തിലെ ഗെയിൽ െപെപ്പ് ലൈൻ കടന്ന് പോയ വയൽ കൃഷിയോഗ്യമാക്കി കൊടുക്കാൻ അധികൃതർ തയാറായില്ല.
കനാൽ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നെൽവയൽ കൃഷിയോഗ്യമാക്കി കൊടുത്തില്ലെങ്കിൽ പിന്നീട് വെള്ളം കയറി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരിക്കും. ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോയ ഭാഗങ്ങളിൽ അഞ്ച് വർഷമായി കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത്. സർക്കാർ ഒരു സെൻറ് ഭൂമി പോലും പാഴാക്കരുത് എന്ന് പറയുമ്പോഴും ഗെയിൽ അധികൃതരുടെ അനാസ്ഥ കാരണം ഏക്കറോളം നെൽവയൽ കൃഷി ചെയ്യാൻ പറ്റാതെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് കിടക്കുകയാണ്.
ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോയ നടുകൊയിലോത്ത് താഴ വയലിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഈ പ്രദേശത്ത് ഗെയിൽ അധികൃതർ ഏറ്റെടുത്ത സ്ഥലത്തിന് പണം ഇതുവരെ ലഭിക്കാത്ത കർഷകരുമുണ്ടെന്ന് ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.