നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ കോട്ടൂരിൽ വോളിബാൾ പെരുമക്ക് വീണ്ടും തിളക്കം പകർന്ന് ജിജോ വോളി അക്കാദമി. കോട്ടൂരിലെ ആദ്യകാല വോളി കൂട്ടായ്മയായിരുന്നു ജിജോ സ്പോർട്സ് ക്ലബ്. ഒട്ടേറെ കായിക താരങ്ങളെ നാടിന് സംഭാവനചെയ്ത കൂട്ടായ്മയായിരുന്നു ഇത്. സംസ്ഥാന-ജില്ല ടീമിന് വേണ്ടി കളിച്ച നിരവധി താരങ്ങളുടെ തുടക്കം ഇവിടെയായിരുന്നു. അതുപോലെ തന്നെ കെ.എസ്.ഇ.ബി, സർവിസസ്, പ്രൈം വോളി (കാലിക്കറ്റ് ഹീറോസ്) തുടങ്ങി ടീമുകളിലും ഈ അക്കാദമിയുടെ താരങ്ങളെ കാണാൻ കഴിയും.
ക്ലബിനെ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വോളിപ്രേമികൾ. മുൻ എം.ഇ.ജി വോളിബാൾ താരവും കോച്ചുമായ ബാലകൃഷ്ണന്റെ അകമഴിഞ്ഞ പിന്തുണയുംകൂടി ചേർന്നപ്പോൾ ജിജോ വോളി അക്കാദമി എന്ന സ്വപ്നം യഥാർഥ്യമായി. എല്ലാദിവസവും രാവിലെയും വൈകീട്ടും 35 ഓളം കുട്ടികൾ ബാലകൃഷ്ണന്റെ ശിക്ഷണത്തിൽ ഇവിടെ പരിശീലനം നേടുന്നു. കഴിഞ്ഞ മാസം നടന്ന സ്പോർട്സ് ഡിവിഷൻ സെലക്ഷനിൽ ഇവിടെ നിന്നുള്ള രണ്ട് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. മഴ കാരണം ക്യാമ്പ് മുടങ്ങാതിരിക്കാൻ ഗ്രൗണ്ടിന് നാട്ടുകാർ മേൽക്കൂര നിർമിച്ചു. ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കോട്ടൂരിലെ വോളിബാൾ അക്കാദമിയുടെ വികസനത്തിനാവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചാൽ മാത്രമേ പുതുതലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂവെന്ന് സംഘാടകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.