ശ്രീകല സന്തോഷ്

ഖാൻകാവിൽ പുരസ്കാരം ശ്രീകല സന്തോഷിന്

നടുവണ്ണൂർ: സമഭാവന തിയേറ്റേഴ്സ് കാവുന്തറ ഏർപ്പെടുത്തിയ മികച്ച ശബ്ദ കലാകാരൻമാർക്കുള്ള ഈ വർഷത്തെ ഖാൻ കാവിൽ പുരസ്കാരത്തിന് ശ്രീകല സന്തോഷ് അർഹയായി. സമഭാവന തിയേറ്റേഴ്സിൻെറ 'വെൽക്കം 96' എന്ന പരിപാടിയിലൂടെ അനൗൺസ്മെൻറ് രംഗത്തേക്ക് കടന്നു വന്ന ശ്രീകല ഒട്ടേറെ പരസ്യങ്ങൾക്കും ആകാശവാണിയുടെ നാടകങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.

2012 മുതൽ ആകാശവാണിയിൽ കാഷ്വൽ അനൗൺസർ ആയി പ്രവർത്തിക്കുന്ന ശ്രീകല അവിടെ ആർ.ജെ ആയി തുടരുകയും ചെയ്യുന്നു. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും നിരവധി ഷോർട്ട് ഫിലിമുകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. പരസ്യകലാ രംഗത്തും സ്റ്റേജ് അവതരണ രംഗത്തും സജീവ സാന്നിധ്യമായ ശ്രീകല സന്തോഷ് കോഴിക്കോട് പാവങ്ങാട്ടാണ് താമസം.

തൃശൂർ ആകാശവാണിയിൽ ഖാൻ കാവിലിൻറെ സഹപ്രവർത്തകയും റേഡിയോ നാടകങ്ങളിലൂടെ ശ്രദ്ധേയമായ കലാകാരിയും എം.ആർ ഭട്ടതിരിപ്പാടിൻെറ മകളുമായ എം. തങ്കമണി ത്രൃശൂർ), നാടക സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ തിരുമന, കോഴിക്കോട് ശിവരാമൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്. സമഭാവന തിയേറ്റേഴ്സ് ജനുവരി 10ന് നടത്തുന്ന ആയിരം ഓർമ്മകൾ എന്ന പരിപാടിയിൽ ജയൻ തിരുമന പുരസ്കാരം സമർപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.