നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മന്ദങ്കാവ് 13 വാർഡിൽ കൂടി കടന്നുപോകുന്ന അക്വഡക്ട് പുവ്വമുള്ളതിൽ താഴെ റോഡ് ചളിക്കുളമായി. റോഡ് നന്നാക്കുന്നതിനായി ഗ്രാമസഭകളിലും മറ്റും നിരന്തരം പരാതികൾ നൽകിയെങ്കിലും വർഷങ്ങളോളമായി ഒരു പരിഹാരവുമാകാതെ കിടക്കുകയാണ്. 25ഓളം വീട്ടുകാർ ഉപയോഗിച്ച് വരുന്ന ഈ റോഡാണിത്.
കാൽനടക്കുപോലും പറ്റാത്തവിധം കുഴമ്പുരൂപത്തിലുള്ള ചളിയാണ് ഇവിടെ അപകടക്കെണിയൊരുക്കുന്നത്. പ്രദേശവാസികൾ പല ഘട്ടങ്ങളിലായി ക്വാറി വേസ്റ്റ് അടിച്ചു നിരത്തിയിരുന്നെങ്കിലും ജലനിധി പൈപ്പിടലിന്റെ ഭാഗമായി റോഡ് കീറിയതിനെ തുടർന്ന് കാൽനടക്കാർ കുഴികളിൽ താഴുന്നതും ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്ന സ്ഥിതിയും നിലവിലുണ്ട്.
പൂർണമായും ശാരീരിക വൈകല്യമുള്ള രണ്ടു പേരും പത്തിലധികം നിത്യരോഗികളും താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡാണിത്. വാഹനങ്ങൾക്കും കാൽനടക്കാർക്കും റോഡ് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.