നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്റർ കാലികമാക്കൽ-റോഡ്, നടപ്പാത എന്നിവയുടെ പേരുവിവരങ്ങൾ ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് പരസ്യപ്പെടുത്തി.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥിതിചെയ്യുന്നതും പൊതുജനങ്ങൾ പൊതുവഴിയായി ഉപയോഗിച്ചുവരുന്നതുമായ റോഡുകൾ, നടപ്പാതകൾ എന്നിവ ഗ്രാമപഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തിലും ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫിസുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത പട്ടികയിലുൾപ്പെട്ട റോഡുകൾ, നടപ്പാതകൾ എന്നിവ ആസ്തി രജിസ്റ്ററിലുൾപ്പെടുത്തുന്നതിൽ ആക്ഷേപമുള്ളവർ ആവശ്യമായ രേഖകൾ സഹിതം 30 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫിസിൽ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.