നടുവണ്ണൂർ: സാലിമിന് സുമനസ്സുകളുടെ സഹായം വേണം, പഠിക്കണമെന്ന അവന്റെ മോഹങ്ങൾക്ക് വൃക്കരോഗം ദുരന്തത്തിന്റെ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. എന്നാൽ, സഹായവുമായി ആരൊക്കെയോ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിലാണിവൻ.
കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് പാലോളി പ്രദേശത്ത് രാരോത്ത് മീത്തൽ ഷമീറിന്റെ മകൻ മുഹമ്മദ് സാലിമാണ് (17) ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട് വിദ്യാർഥിയാണ്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമെന്ന ഡോക്ടർമാരുടെ അഭിപ്രായം കുടുംബത്തിനും നാട്ടുകാർക്കും ഏറെ പ്രതീക്ഷനൽകുന്നു. സാമ്പത്തികമായി വളരെ പിന്നാക്കംനിൽക്കുന്ന ഈ കുടുംബം ചികിത്സയുമായി മുന്നോട്ടുപോകാൻ വളരെയേറെ പ്രയാസപ്പെടുകയാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് വരും.
ഈ തുക സമാഹരിക്കുന്നതിനായി എം.കെ. രാഘവൻ എം.പി, അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് എന്നിവർ മുഖ്യരക്ഷാധികാരികളായും ബ്ലോക്ക് മെംബർ നഫീസ, മുൻ മെംബർ ചേലേരി മമ്മുക്കുട്ടി, പ്രിൻസിപ്പൽ പി. ആബിദ എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ കെ.കെ. ഷംന (ചെയർ), ജമാൽ പാലോളി (വൈസ് ചെയർ), പി.വി. അബ്ദുൽ ഗഫൂർ മാസ്റ്റർ (ജന. കൺ), മുസ്തഫ മാസ്റ്റർ (ജോ. കൺ), കെ.ജി. ഷാജി (ട്രഷ) എന്നിങ്ങനെ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.
സാമ്പത്തിക സഹായങ്ങൾ താഴെപറയുന്ന വിലാസത്തിൽ അയക്കാം. ഫെഡറൽ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ച് IFSC FDRL0001955. AC / No 19550100228017, കോഴിക്കോട്. 673612, ഗൂഗ്ൾ പേ 6282077388.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.