നമ്പ്രത്ത്കര യു.പി സ്കൂൾ: ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെൻറ് സ്കോളർഷിപ്പ് വിതരണവും

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും, വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും, എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളായ കുട്ടികൾക്കുള്ള അനുമോദനവും ഇന്ന് നടക്കുകയുണ്ടായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ടീച്ചർ അനുമോദന സദസ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നാടക സംവിധായകനും അധ്യാപകനുമായ സുരേഷ് ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹരായ വൈദ ഷിനീഷ്,ശ്രീവിനയക്, ധ്യാനപ്രണവ, ഇഷിക നായർ, ആദിദേവ്, മേധ, ആമിർ ആസാദ് മരക്കാർ, തേജ്, അജോയ്, നൈനിക, മിത്ര ഷനൂപ്, നിരഞ്ജൻ, അൽമിത്ര എന്നിവർക്കും യുഎസ്എസ് വിജയികളായ ഐറിൻ ആർ ജി , സിയോണ ഷിംജിത്ത്, ഹാനിയ ബിൻത് നജീബ് എന്നിവർക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികൾക്കും, എൻഡോവ്മെന്റ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ആണ് അനുമോദനം നൽകിയത്, അതോടൊപ്പം വിദ്യാരംഗം രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ വിജയിച്ച ടി.കെ. ജിൻഷ, ചിത്രലേഖ എന്നിവർക്കുള്ള സമ്മാനവിതരണവും നടന്നു.

പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷതവഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് ഉമയി ഭാനു, എസ്.പി.ജി ചെയർമാൻ ഒ. കെ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജി.എസ്. ഗോപിഷ് ചടങ്ങിന് നന്ദി പറഞ്ഞു

News Summary - Nambaratkara UP School: felicitation and distribution of endowment scholarship to top achievers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.