പരപ്പനങ്ങാടി: തേഞ്ഞിപ്പലത്ത് മാരക ലഹരിശേഖരം പിടികൂടി. കഞ്ചാവ്, ഹഷീഷ് ഓയിൽ, ചരസ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ഫറോക്ക് കരുവൻതിരുത്തി സ്വദേശി െക.വി. മുഹമ്മദ് മർജാനാണ് (27) എക്സൈസ് പിടിയിലായത്.
ഇയാളിൽനിന്ന് കഞ്ചാവും 1.300 കിലോഗ്രാം ചരസും 75 ഗ്രാം ഹഷീഷ് ഓയിലും ഇരുതല മൂർച്ചയുള്ള വടിവാൾ, നെഞ്ചക്ക് തുടങ്ങിയവ പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മർജാൻ തേഞ്ഞിപ്പലം ഭാഗത്ത് ലഹരിവസ്തു വിതരണത്തിന് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ് ഉൾപ്പെടെ ഷാഡോ ടീമും മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻറിവ് ഓഫിസർമാരായ പ്രജോഷ് കുമാർ, ബിജു, പ്രദീപ് കുമാർ, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ, എ.പി. പ്രദീപ്, സാഗിഷ്, ഡ്രൈവർമാരായ ചന്ദ്രമോഹൻ, വിനോദ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.