ഓമശ്ശേരി: പഞ്ചായത്ത് ഭരണസമിതി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചിട്ടില്ല. 34 ലക്ഷം രൂപ ചെലവഴിച്ച് കൊടുവള്ളി റോഡിലാണ് ഇരുനില കെട്ടിടം നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ വനിതകൾക്കുള്ള രണ്ട് ശുചിമുറികളും ഫീഡിങ് റൂമും ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിയും കോഫീഷോപ് ഔട്ട് ലെറ്റുമാണ് ഒരുക്കിയത്.
ഒന്നാം നിലയിൽ പുരുഷന്മാർക്കുള്ള മൂത്രപ്പുര, ശുചിമുറികൾ, ബാൽക്കണി എന്നിവയാണുള്ളത്. വിശ്രമകേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നടപടി പൂർത്തിയാവാത്തതാണ് തടസ്സം. കുഴൽക്കിണർ സ്ഥാപിച്ച് പ്ലംബിങ് ജോലി ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ അനുമതി സാങ്കേതിക കുരുക്കിലായത് കാരണം നിർമാണ പ്രവൃത്തി നീണ്ടുപോവുകയാണ്. ഇതൊന്നും കഴിയാതെ എന്തിനാണ് നേരത്തെ ഉദ്ഘാടനം നടത്തിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.